ആധുനിക ജീവിതത്തിന്റെ പൊങ്ങച്ചങ്ങൾക്കിടയിലും 'വന്ധ്യത' ജീവിതത്തെ കടുത്ത ഏകാന്തതയിലേക്ക് തള്ളി വിടുകയാണ്. സമ്പത്തിന്റെയോ ആഢ്യത്വത്തിന്റെയോ അധികാരത്തിൻ്റെയോ കൈബലം കൊണ്ട് തടഞ്ഞു നിർത്താനാവാത്ത സങ്കടപ്പുഴകൾ മിക്ക കുടുംബങ്ങളിലും ഒഴുകി കൊണ്ടിരിക്കുന്നു. പണവും പ്രതാപവും നിർമ്മിക്കുകയോ വെട്ടിപ്പിടിക്കുകയോ വ്യാജമായി കെട്ടിപ്പടുക്കുകയോ ചെയ്യാം. പക്ഷേ സ്വന്തം രക്തത്തിന്റെ കാലടിപ്പാടുകൾ നിർമ്മിച്ചെടുക്കാൻ ആർക്കാണ് സാധ്യമാവുക ? അനന്തരാവകാശത്തിന്റെ വിത്തുകൾ മുളപ്പിചെടുക്കാനുള്ള സാങ്കേതിക വിദ്യ, മനുഷ്യൻ നിർമ്മിച്ച ഏതെങ്കിലുമൊരു ഫാക്‌ടറിയിൽ വികസിപ്പിച്ചെടുക്കാനാവുമോ? വിവാഹത്തിന് ശേഷം വർഷങ്ങൾ കഴിഞ്ഞിട്ടും സന്താന സൗഭാഗ്യമില്ലാത്ത ദമ്പതികളുടെ മനപ്രയാസം ആധൂനിക പരിഷ്കൃത ജീവിത വ്യവസ്ഥകൾ എങ്ങനെയാണ് വായിച്ചെടുക്കുക? സങ്കടങ്ങളുടെ ദുരന്തഭൂമിയിൽ അവരുടെ ഏകാന്ത നിലവിളികൾ കേൾക്കാൻ അരാണുണ്ടാവുക?
'വന്ധ്യർ' കുടുംബ ജീവിതത്തിൻ്റെ പുറം മേനികൾക്കപ്പുറത്ത് നൊമ്പരങ്ങളുടെ പ്രളയങ്ങളുണ്ടാകുന്ന കാലമാണിത്. ആധുനിക ജീവിത സാഹചര്യങ്ങളും ഭക്ഷണ ക്രമങ്ങളും തൊഴിൽ സംവിധാനങ്ങളും മനുഷ്യ ശരീരത്തിൽ ജൈവപ്രക്രിയയുടെ താളം തെറ്റിച്ച് കൊണ്ടിരിക്കുകയാണ്. ലോകത്താകമാനം വന്ധ്യതാ ക്ലിനിക്കുകൾ കൂണുപോലെ മുളച്ചു പൊന്തുന്നു. ഇന്ത്യയിൽ 20% ത്തോളം ദമ്പതികൾ വന്ധ്യതയുടെ പേരിൽ കണ്ണീർ കുടിച്ച് കൊണ്ടിരിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ വന്ധ്യതാ ക്ലിനിക്കുകളിലെത്തുന്ന ദമ്പതികളുടെ എണ്ണത്തിൽ 5 മുതൽ 10 ശതമാനം വരെ വർദ്ധനവുണ്ടായതായി ലോകാരോഗ്യ സംഘടനാ വെളിപ്പെടുത്തുന്നു.
കേരളത്തിൽ 100 ദമ്പതികളിൽ 10 പേരെങ്കിലും വിവിധ കാരണങ്ങളാൽ വന്ധ്യതാ പ്രശ്നം അനുഭവിക്കുന്നവരാണ്. മാത്രമല്ല കേരളത്തിൽ പുരുഷ വന്ധ്യത ക്രമാതീതമായി വർദ്ധിക്കുന്നുവെന്ന് വിവിധ പഠന റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. വന്ധ്യതാനിവാരണ ക്ലീനിക്കുകളെന്ന പേരിൽ ലോകത്താകമാനം 'ചതിക്കുഴികൾ' ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു. ബീജവ്യാപാരവും ഗർഭപാത്ര കച്ചവടവും പുതിയ വ്യാപാരങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. സാമൂഹ്യ സദാചാരത്തിന്റെ എല്ലാ സീമകളെയും അതിലംഘിച്ച് കൊണ്ടിരിക്കുന്ന വന്ധ്യതാ ചികിത്സാ രംഗത്ത് പുതിയ പഠനങ്ങളും കണ്ടുപിടുത്തങ്ങളും നിരന്തരം നടന്ന് കൊണ്ടിരിക്കുന്നു. ചിലത് വിജയിക്കുന്നു. ചിലത് പരാജയപ്പെടുന്നു. ചിലത് പാർശ്വഫലങ്ങളാൽ പ്രയാസകരമാകുന്നു. ചിലത് നിരാശകൾ മാത്രം ബാക്കിവെക്കുന്നു.

വന്ധ്യതയ്ക്ക് വിധികളുമായി പലരും കടന്നുവരുന്നു. അംഗീകൃതമായ എല്ലാ വൈദ്യശാഖകൾക്കും പുറമെ പാരമ്പര്യ ചികിത്സാ രീതികളും പ്രാദേശികമായ വൈദ്യവിജ്ഞാനങ്ങളും ഇക്കൂട്ടത്തിൽപെടും. ഇതിൽ നിന്നൊക്കെ വ്യത്യസ്‌തമായി പാർശ്വഫലങ്ങളോ, അശാസ്ത്രീയതയോ തീരെയില്ലാത്ത, പ്രകൃതി വിഭവങ്ങളും പൗരാണിക വൈദ്യവിജ്ഞാനങ്ങളും കൂട്ടിച്ചേർത്തുകൊണ്ടുള്ള തേൻ ചികിത്സാരീതി, അറബികൾക്കിടയിൽ മാത്രം കിട്ടുന്ന ശുദ്ധമായ തേനും ചൈനയിൽ മാത്രം കണ്ടുവരുന്ന ചില ചെടികളുടെ പൂമ്പൊടിയും കായയും വേരും വിത്തുമൊക്കെ ചേർത്ത് തയ്യാറാക്കുന്ന ഒറ്റമൂലിയാണിത്. ബീജക്കുറവ്, ചലനശേഷി, അണ്ഡോല്പാദനക്കുറവുകൾ ലൈംഗിക ബലഹീനത, ക്രമംതെറ്റിയ മാസമുറ എന്നിവയ്ക്ക് പ്രസ്‌തുത ചികിത്സ ഏറെ പരിഹാരവും വേഗതയേറിയതുമാണെന്ന് കേരളത്തിലെ പ്രശസ്ത ക്ലനിക്കൽ വിദഗ്‌ധന്മാർ സാക്ഷ്യപ്പെടുത്തുന്നു. പ്രസ്തുത ചികിത്സാ രീതി പരീക്ഷിച്ച 99% സന്താന സൗഭാഗ്യമുള്ളവരായി എന്ന കാര്യം ഇതേ കുറിച്ച് കൂടുതൽ പഠനങ്ങൾക്കും അന്വേഷണങ്ങൾക്കും വഴിതുറക്കുന്നു. ഒരു കുഞ്ഞിക്കാലുകാണാൻ സൗഭാഗ്യമുണ്ടാവുക എന്നത് ഓരോ ദമ്പതികളുടെയും പ്രാർത്ഥനയാണ്. സ്വന്തം രക്തത്തിൽ പിറന്ന പൊന്നോമനയുടെ കവിളിൽ സ്നേഹത്തോടെ ഉമ്മവെക്കുമ്പോഴുണ്ടാകുന്ന ആനന്ദം പറഞ്ഞറിയിക്കാവതല്ല. പക്ഷേ, പലകാരണങ്ങളാൽ സന്താനസൗഭാഗ്യം സഫലമാകാത്ത തീരാ ദുഖത്തിൽ കഴിയുന്ന ആയിരങ്ങൾക്ക് ഏറ്റവും കുറഞ്ഞ ചിലവിൽ വിജയകരമായ പരീക്ഷണമാവും ഈ അറബി ഒറ്റമൂലി.
വന്ധ്യതക്കെതിരെയുള്ള തേൻ ചികിത്സയിൽ പ്രശസ്തനാണ് കുവൈത്തിൽ കഴിയുന്ന കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശി അബു അൻഫാൽ എന്ന അബ്‌ദുശ്ശുക്കൂർ. മാധ്യമങ്ങളും ആധുനിക വൈദ്യശാസ്ത്ര വിദഗ്ധരും ഒരുപോലെ പ്രശംസിച്ച ഈ യുവാവിന്റെ അറബി പാരമ്പര്യ ചികിത്സാരീതി, വന്ധ്യത ചികിത്സാ രംഗത്ത് റെക്കോഡുകൾ ഭേദിക്കുന്ന ഒറ്റമൂലിയായി തീരാനുള്ള സാധ്യത തള്ളികളായവതല്ല.